എരുമേലി :എം ജി യൂണിവേഴ്സിറ്റി സ്നേഹവീട് പദ്ധതി ഭാഗമായി വെച്ചുചിറ മേഴ്സി ഹോമിലെ അന്തേവാസികൾക്ക് എരുമേലി എം ഇ എസ് കോളേജ് മാനേജ്മെന്റും നാഷണൽ സർവീസ് സ്കീമും നിർമ്മിച്ചു നൽകുന്ന സ്നേഹവീടിൻറ ഉദ്ഘാടനം കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി IAS നിർവ്വഹിച്ചു.സമുഹത്തിൽ അഗതികളായവരെയും അനാഥരെയും സ്നേഹിക്കുകയോം ശുശ്രൂഷി ക്കുകയും ചെയ്യുന്ന കോളേജിൻറ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കളക്ടർ പറഞ്ഞു.തുടർന്ന് താക്കോൽ മേഴ്സി ഹോം അന്തേവാസികൾക്ക് കൈമാറി. നൂറിലധികം അന്തേവാസികൾ സ്ഥലപരിമിതി മൂലം വിഷമിക്കുന്ന അവസ്ഥയിൽ കോളേജ് എൻ എസ് എസ് വിദ്യാർത്ഥികളും അധ്യാപകരും സാന്ത്വനമായി കടന്നു വരികയും ഈ കാരുണ്യ പ്രവർത്തനത്തിനു തുടക്കം കുറിക്കുകയും ചെയ്തു.ഒരു വർഷത്തെ കഠിന പരിശ്രമഫലമായാണ് ഈ സംരഭം പൂർത്തികരിക്കാൻ സാധിച്ചത്.മാനേജ്മെൻറ്, അദ്ധ്യാപകർ,അനദ്ധ്യാപകർ വിദൃർത്ഥികൾ,പൂർവ്വ വിദ്യാർത്ഥികൾ , പ്രിൻസിപ്പലിൻറയും സീനിയർ അദ്ധ്യാപകരുടെയും പരിചയ സീമയിലുളളവർ,വ്യാപരി വൃവസായികൾ തുടങ്ങി നിരവധിയാളുകളുടെ നിർലോഭമായ സഹകരണത്തോടെ 1500 സ്വ.ഫീററ് കെട്ടിടം പൂർത്തികരിക്കാൻ സാധിച്ചു.യോഗത്തിൽ.എംഇ എസ് കോട്ടയം ജില്ലാ പ്രസിഡന്റ് എൻജി. മുഹമ്മദ് ഹനീഫ് മുഖൃ പ്രഭാഷണം നടത്തി.കോളേജ് ചെയർമാൻ പി.എം അബ്ദുൽ സലാം അദ്ധൃക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറിഷഹാസ് പറപ്പളളി കളക്ടർക്ക് മെമ്മൻറോ നൽകി ആദരിച്ചു.,യൂത്ത്* വിംഗ് പ്രസിഡന്റ് ഷെഹിം വിലങ്ങുപ്പാറ,കോളേജ് ചെയർമാൻ പി.എം അബ്ദുൽ സലാം, പ്രിൻസിപ്പൽ പ്രൊഫ. ഡോ.അനിൽകുമാർ,ഐ ക്യു എസി കോർഡിനേറ്റർ ലഫ്. സബ്ജാൻ യൂസഫ്, വൈസ്പ്രിൻസിപ്പൽ ഷംല ബീഗം പ്രോഗ്രാം ഓഫീസർ സെബാസ്റ്യൻ പി സേവൃർ എന്നിവർ പ്രസംഗിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്നേഹവീടിൻറ തണലിൽ ഇനി ഇവർക്ക് കഴിയാം.മേഴ്സി ഹോം ഡയറക്ടർ സി.തബിത്ത നന്ദി പറഞ്ഞു. ഓർത്തഡോക്സ് സഭയുടെ നിയന്ത്രണത്തിലാണ് മേഴ്സി ഹോം പ്രവർത്തിക്കുന്നത്. മതസൗഹാർദ്ദ ത്തിൻറ സംഗമഭൂമിയായ എരുമേലിയ്ക്ക് തിലകക്കുറിയായി ശോഭിക്കും. കേരളത്തിൽ ജാതിമത ചിന്തകൾക്കതീതമായി സാമൂഹൃ പ്രതിബദ്ധതയോടെ പ്രവർത്തിപ്പിക്കുന്ന എംഇ എസ് പ്രസ്ഥാനത്തിൻറ നേതൃത്വത്തിൽ 1995 ൽ എരുമേലിയിൽ സ്ഥാപിതമായ ഈ കോളേജ്,കഴിഞ്ഞ കാലങ്ങളിൽ എൻ എസ് എസിൻറ നേതൃത്വത്തിൽ എരുമേലിയിൽ നിരവധി സാമൂഹൃ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 2016-17 വർഷം സംസ്ഥാന നത്തെ മികച്ച എൻ എസ് എസ് യുണിററായിതെരഞ്ഞെടുക്കയുണ്ടായി. ഇന്നലെ സ്നേഹവീട് പദ്ധതി പ്രകാരം രണ്ട് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുമരംപ്പാറയിൽ തുടക്കം കുറിക്കുവാൻ സാധിച്ചു.അടുത്ത വർഷവും നിരവധി വീടുകൾ നിർമ്മിക്കുവാനുളള പദ്ധതി ആസൂത്രണം ചെയ്തുവരുന്നു. സമുഹത്തിൽ അവശത അനുഭവിക്കുന്നവരിലേക്ക് വിദ്യാർത്ഥി കളെ നയിച്ചാൽ കലാപരാഷ്ട്രിയം മാററുവാനു സാധിക്കുമെന്ന് ഈ സംരഭം തെളിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here