July 7, 2020

സെന്റ് ആന്റണീസ് കോളജിനെ അഭിനന്ദിച്ചു

കാഞ്ഞിരപ്പള്ളി – :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ധ്യയനം മുടങ്ങുന്നത് ഒഴിവാക്കാന്‍ കേബിള്‍ ടി. വി. നെറ്റ് വര്‍ക്ക് വഴി കുട്ടികള്‍ക്ക് ക്ലാസ്സ് നല്‍കുക എന്ന ആശയം പ്രാവര്‍ത്തികമാക്കിയ കോളജ് മാനേജ്‌മെന്റിനെയും അദ്ധ്യാപകരെയും പി. റ്റി. എ. എക്‌സിക്യൂട്ടീവ് കമ്മറ്റി അഭിനന്ദിച്ചു. ഇന്റര്‍നെറ്റ് ലഭ്യത കുറവായ ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനുവേണ്ടിയാണ് കേബിള്‍ ടി. വി. വഴിയും കോളജിന്റ യുടൂബ് ചാനല്‍ വഴിയും ക്ലാസ്സുകള്‍ നല്‍കിയത്. കാഞ്ഞിരപ്പള്ളി, റാന്നി, പീരുമേട്, ഉടുമ്പന്‍ ചോല, ഇടുക്കി താലൂക്കുകളില്‍ താമസിക്കുന്ന സെന്റ് ആന്റണീസ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഇതര  വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമായിരുന്നു ടി. ക്ലാസ്സുകള്‍ എന്ന് കമ്മറ്റിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പ്ലസ് ടു, ഡിഗ്രി, പി.ജി. വിദ്യാര്‍ത്ഥികള്‍ക്കായി സംപ്രേക്ഷണം ചെയ്ത ക്ലാസ്സുകളിലെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അദ്ധ്യാപകരുമായി ആശയവിനിമയം നടത്തുന്നതിനും വേണ്ടി സൂം, വാട്ട്‌സാപ്പ്, ഗൂഗിള്‍ മീറ്റ്, എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു. ഇ. മെയില്‍ വഴിയും കോളജ് വെബ്‌സൈറ്റ്  വഴിയും നോട്ടുകള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഗവണ്‍മെന്റ് തലത്തില്‍ ഈ വിദ്യാഭ്യാസ സമ്പ്രദായം പ്രാബല്യത്തില്‍ വരുന്നതിനും മുമ്പുതന്നെ ക്രാന്ദദര്‍ശിയായ റവ.ഡോ. ആന്റണി നിരപ്പേലിന്റെ നേതൃത്വത്തിലുള്ള  ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം കേബിള്‍ ടി. വി., ഓണ്‍ലൈന്‍ സംവിധാനങ്ങളും വഴി ക്ലാസ്സുകള്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എത്തിച്ചത് വിപ്ലവകരമായ നടപടിയായിരുന്നുവെന്ന് യോഗം വിലയുരുത്തി.  പി. റ്റി. എ. പ്രസിഡന്റ് ശ്രീ. കുര്യന്‍ എന്‍. ജെ. യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി. റ്റി. എ. സെക്രട്ടറി ബേബി മാത്യു, പ്രിന്‍സിപ്പല്‍ മധുസൂതനന്‍ എ.ആര്‍, വൈസ് പ്രിന്‍സിപ്പല്‍ ടിജോമോന്‍ ജേക്കബ്, പി. ആര്‍. ഒ. ശ്രീ. ജോസ് ആന്റണി, കോളജ് സെക്രട്ടറി ശ്രീ. ആന്റണി ജേക്കബ് കൊച്ചുപുരയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!