മാതളനാരങ്ങയിൽ കലോറിയും കൊഴുപ്പും കുറവാണ്, എന്നാൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും കൂടുതലാണ്. അതുകൊണ്ട് സ്ഥിരമായി ഭക്ഷണശൈലിയിൽ ഉൾപ്പെടുത്താവുന്നതാണ്. വെറുതെ കഴിക്കുന്നത് ഇഷ്ടമല്ലെങ്കിൽ ഒരു വെറൈറ്റിക്ക് നാരങ്ങയ്‌ക്കൊപ്പം മാതളം കൂടെ ചേർത്താലോ.? അടിപൊളി ആയിരിക്കും.ചൂടുകാലം ആയതുകൊണ്ടും നോമ്പ് കാലം ആയതുകൊണ്ടും ഈ പാനീയം ആശ്വാസകരമായിരിക്കും.

ആവശ്യമായ ചേരുവകൾ

മാതളം : 5-6 കപ്പ്
നാരങ്ങയുടെ നീര് – ¾ കപ്പ്
പഞ്ചസാര : 1 കപ്പ്
പുതിനയില : ഒരു പിടി പുതിനയില
വെള്ളം : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാതളം ഒരു പാത്രത്തിലേക്ക് എടുത്ത് വെക്കുക. ഇതിലേക്ക് നാരങ്ങാനീരും പുതിനയിലയും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. കുറച്ച് നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിന് ശേഷം എടുത്ത് ഉപയോഗിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here