തുറവൂർ (ആലപ്പുഴ): തുറവൂർ ലെവൽ ക്രോസുകളിൽ യന്ത്രവത്കൃത റെയിൽവേ ഗേറ്റുകൾ സ്ഥാപിച്ചു. സംസ്ഥാനത്തെ ലെവൽ ക്രോസുകളിൽ യന്ത്രവത്കൃത ഗേറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണു തീരദേശപാതയിൽ തുറവൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് രണ്ടിടത്തായി ഗേറ്റുകൾ സ്ഥാപിച്ചത്.തുറവൂർ – ചാവടി റോഡിനും നാലുകുളങ്ങര – പാട്ടുകുളങ്ങര റോഡിനും കുറുകെയുള്ള ഗേറ്റുകളാണു പൂർണമായും യന്ത്രസഹായത്താൽ പ്രവർത്തിച്ചു തുടങ്ങിയത്. സാധാരണഗതിയിൽ ഗേറ്റുകൾ ഉയർത്തുന്നതിനും താഴ്ത്തുന്നതിനും ഗേറ്റ്‌മാൻ നോബ് തിരിക്കുകയാണു ചെയ്യുന്നത്.ഇതര സംസ്ഥാനങ്ങളിൽ ഇത്തരം ഗേറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ ആദ്യമായാണു യന്ത്രവത്കൃത ഗേറ്റ് സജ്ജമാക്കുന്നത്. ഗേറ്റ് പ്രവർത്തിപ്പിക്കുന്ന സ്വിച്ചുകൾ ഘടിപ്പിച്ച ബോക്സിൽത്തന്നെ തീവണ്ടിവരുന്ന സമയത്ത് അലാറം മുഴങ്ങും. ഇതോടെ ഗേറ്റ്‌മാൻ സ്വിച്ച് അമർത്തിയാൽ ഗേറ്റ് താഴും. തീവണ്ടി കടന്നു പോയിക്കഴിഞ്ഞാൽ തനിയേ ഗേറ്റ് ഉയരും.

ഇരുമ്പ് റോപ്പിന്റെ സഹായത്തോടെയാണു ഗേറ്റ് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. റോപ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗേറ്റുകൾ കാലപ്പഴക്കത്താൽ തകരാറിലാകുന്നതു പതിവായിരുന്നു. എന്നാൽ, പൂർണമായും യന്ത്രസംവിധാനം കൊണ്ടുവന്നതോടെ ഗേറ്റ് പ്രവർത്തിപ്പിക്കാൻ സ്വിച്ച് അമർത്തിയാൽ മതി.

LEAVE A REPLY

Please enter your comment!
Please enter your name here