July 7, 2020

എരുമേലിയിൽ ശബരിമല വിമാനത്താവള പദ്ധതിക്ക് പിന്തുണയേകി പഞ്ചായത്തിന്റെ പ്രമേയം

എരുമേലി:ശബരിമല തീർത്ഥാടനത്തിന്റെ ആരംഭസ്ഥാനമായ എരുമേലിയിൽ ശബരിമല വിമാനത്താവള പദ്ധതിക്ക് പിന്തുണയേകി എരുമേലി പഞ്ചായത്തിന്റെ പ്രമേയം എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ ആരംഭസ്ഥാനമായ എരുമേലിയിൽ ശബരിമല വിമാനത്താവള പദ്ധതിക്ക് പിന്തുണയേകി എരുമേലി പഞ്ചായത്ത്  പ്രമേയം പാസ്സാക്കി .ബുധനാഴ്ച പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിമാനത്താവള നടപടികൾ വേഗത്തിലാകുവാൻ സർക്കാരിന് പൂർണ പിന്തുണ പഞ്ചായത്ത് കമ്മിറ്റി പൂർണ പിന്തുണ നൽകി .മത സൗഹാർദത്തിന്റെ കേന്ദ്രമായ എരുമേലിയിൽ വിമാനത്താവളം എത്രയും വേഗം പൂർത്തിയാക്കുവാനും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു .

ശബരിമല ഇന്റർനാഷണൽ എയർപോർട്ട് എരുമേലി എന്നാകണം നിർദിഷ്ട എയർപോർട്ടിന്റെ പേരെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ

ശബരിമല ഇന്റർനാഷണൽ എയർപോർട്ട് എരുമേലി എന്നാകണം നിർദിഷ്ട എയർപോർട്ടിന്റെ പേരെന്ന് പഞ്ചായത്ത് കമ്മിറ്റിക്ക് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ ആവശ്യപ്പെട്ടു .എരുമേലിയുടെ ചരിത്ര പ്രാധാന്യവും അനുകൂല സാഹചര്യങ്ങളും ഏവരും മനസ്സിലാക്കേണ്ടതാണ് .നാടിൻറെ പൊതു സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാൻ 29 ന് മൂന്നു മണിക്ക് സർവകക്ഷി യോഗം ചേരും .രാഷ്ട്രീയ കക്ഷി  പ്രതിനിധികളും ,മത സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും സാന്നിധ്യത്തിലായിരിക്കും യോഗം ചേരുക .വിമാനത്താവളത്തിന് ഏവരുടെയും പിന്തുണ പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!