July 9, 2020

വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ

എരുമേലി :ലോക് ഡൗൺ കാലത്തെ അശാസ്ത്രീയമായ വൈദ്യുതിബിൽ രീതിക്കെതിരെയും, ഇപ്പോൾ ഗവൺമെൻറ് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഇളവുകളിൽ പോലും വ്യാപാരി വ്യവസായി സമൂഹത്തെ ഉൾപ്പെടുത്താത്തതിലും പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ വ്യാപാരികൾ സംഘടനയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫിസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചതിന്റെ ഭാഗമായി എരുമേലി KSEB ഓഫീസിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ ധർണ്ണ നടത്തി.

കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ധർണ്ണയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുനതിന്റെ ഭാഗമായി എരുമേലി, മുക്കൂട്ടുതറ യൂണിറ്റുകളിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ മാത്രവും മുട്ടപ്പളളി,കുറുവാമുഴി യൂണിറ്റിലെ പ്രസിഡന്റ് / സെക്രട്ടറി എന്നിവർ മാത്രവും മാസ്ക് ധരിച്ച് സാമൂഹികാകലം പാലിച്ച് സമരത്തിൽ പങ്കെടുത്തു .
മുക്കൂട്ടുതറ യൂണിറ്റ് പ്രസിഡന്റ് അജിമോൻ കൃഷ്ണ അദ്ധ്യക്ഷം വഹിച്ച യോഗത്തിന് എരുമേലി യൂണിറ്റ് ട്രഷറാർ CP മാത്തൻ സ്വാഗതം ആശംസിച്ചു. എരുമേലി യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ യോഗം ഉദ്ഘാടനം നിർവ്വഹിക്കുകയും മുട്ടപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ബേബിച്ചൻ സിൽവർ , സെക്രട്ടറി നാസർ, കുറുവാമുഴി യൂണിറ്റ് പ്രസിഡന്റ് സുലൈമാൻ, സെക്രട്ടറി ഷാജി പുത്തൻകട, എരുമേലി യൂണിറ്റ് ജനറൽ സെക്രട്ടറി PJ ശശിധരൻ,
സെക്രട്ടറിമാരാരയ ബിജി കല്യാണി , ഷിഫാസ് ഓണസ്, മുക്കുട്ടുതറ യൂണിറ്റ് ജനറൽ സെക്രട്ടറി . ബെന്നി മാത്യു എന്നിവർ പ്രധിഷേധം അറിയിക്കുകയും മുക്കൂട്ടുതറ യൂണിറ്റ് വൈസ് പ്രസിഡൻ്റ് ജോബി എം.സി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!