കൊച്ചി: നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം കളമശേരി റോഡിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ നീനു (26) എന്ന യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നീനുവിന്റെ ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ യുവതി ജോലിക്ക് പോകുന്നതിനിടെയാണ് ഭർത്താവ് കൊല്ലാൻ ശ്രമിച്ചത്.സ്‌കൂട്ടറിലെത്തിയ ആർഷൽ കളമശേരി എകെജി റോഡിൽ വച്ചാണ് കത്തി ഉപയോഗിച്ച് നീനുവിന്റെ കഴുത്ത് മുറിക്കാൻ ശ്രമിച്ചത്. ആറുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ഒരു വർഷമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here