July 9, 2020

പ്രധാനമന്ത്രി സ്‌കോളർഷിപ്പ് സത്യം എന്ത്..?

കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കിലും വാട്ട്സാപ്പിലും കിടന്നു കറങ്ങുന്ന ഒന്നാണ് ‘കോവിഡ് സപ്പോർട്ടിഗ് പ്രോഗ്രാമായി 1 മുതൽ 10 വരെ പഠിക്കുന്നവർക്ക് 4000 രൂപ സ്‌കോളർഷിപ്പ്’

എന്നാൽ ഇങ്ങനെ ഒരു സ്‌കോളർഷിപ്പ് ഗവ: പ്രഖ്യാപിചിട്ടില്ല

തട്ടിപ്പിന്റെ പുതിയ ഒരു മുഖം ആണ് ഇത്.. നോർത്ത് ഇന്ത്യ ബേസ് ചെയ്ത ഏതോ fake സൈറ്റിൽ ആണ് ഇത്തരം ഒരു അപേക്ഷ സ്വീകരിക്കുന്നു എന്ന് വന്നത്.. കേട്ട പാതി കേൾക്കാത്ത പാതി, ഗ്രൂപ്പുകള് ആയ ഗ്രൂപ്പ് മുഴുവൻ മെസേജുകളുടെ പ്രളയം..

ഈ മേഖലയിൽ കഴിഞ്ഞ കുറെ വർഷമായി ജോലി ചെയ്യുന്നത് കൊണ്ട് തന്നെ ഡെയിലി 50 കോളുകളും 100 മെസേജുമാണ് വരുന്നത്‌.. fake ആണെന്ന് പറഞ്ഞു കുഴഞ്ഞു…

ഇനി ചില വസ്തുതകൾ

  1. ഗവ: പ്രഖ്യാപിക്കുന്ന സ്‌കോളർഷിപ്പുകൾ എല്ലാം സർക്കാർ വെബ്‌സൈറ്റിൽ ആയിരിക്കും അപേക്ഷ നൽകേണ്ടത്. (സർക്കാർ സൈറ്റ് ആണെന്ന് മനസിലാക്കാൻ gov.in എന്നായിരിക്കും ആ സൈറ്റ് അഡ്രസ്)
  2. ഒരു സ്‌കോളർഷിപ്പ് അപേക്ഷക്കും ഫീസ് അടക്കേണ്ടതില്ല.. സ്‌കോളർഷിപ്പ് തന്നെ ഒരു സഹായം ആണ്.. അതിനായി സർക്കാർ പണം ഈടാക്കില്ല.. (ഇപ്പോൾ വന്ന ഈ സ്‌കോളർഷിപ്പ് അപേക്ഷയ്ക്ക് 100 രൂപയാണ് ഫീസായി അടക്കേണ്ടത്; അപേക്ഷ ചെയ്യാനായി സെന്ററുകൾക്ക് നൽകേണ്ടി വരുന്ന സർവ്വീസ് ചാർജിന് അപ്പുറമാണ് ഈ ഫീസ്)
  3. ഇത്തരം അപേക്ഷകൾ ആരംഭിച്ചാൽ കേന്ദ്ര / സംസ്ഥാന ഗവണ്മെന്റ് അംഗീകൃത സെന്ററുകളായ അക്ഷയ സെന്ററുകളിൽ ആയതിന്റെ അറിയിപ്പ് ലഭിക്കുകയും അവ യ്ക്ക് വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതും ഗവൺമെന്റ് തന്നെ ട്രെയിനിങ് നല്കുന്നതുമാണ്. (എന്നാൽ നിർഭാഗ്യവശാൽ ചില Csc/ ജന സേവന കേന്ദ്രം സെന്ററുകൾ വഴി ആണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടന്നിട്ടുള്ളത്..)
  4. ഇത്തരം വ്യാജ സൈറ്റുകൾ വഴി നമ്മുടെ വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ചു, മറിച്ചു വിൽക്കുന്ന മാഫിയകൾ പ്രവർത്തിക്കുന്നു.. സമന രീതിയിൽ ഉള്ള ജോലി തട്ടിപ്പ് വാർത്തകൾ വന്നത് അടുത്തിടക്കാണ്..
  5. ഫേസ്ബുക്ക് / വാട്സാപ്പ് വഴി ലഭിക്കുന്ന ഇത്തരം വിവരങ്ങൾ വിശ്വസിക്കാതിരിക്കുക.. പത്രമാധ്യമങ്ങൾ വഴി അപേക്ഷകൾ ആരംഭിച്ച വിവരം സാധാരണയായി ഗവണ്മെൻ തന്നെ നൽകാറുണ്ട്.. വിശ്വസനീയമായ സോഴ്‌സിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കുക..

കേന്ദ്ര ഐ.റ്റി. മിനിസ്ട്രിയുടെയും, കേരള ഗവൺമെന്റിന്റേയും കീഴിൽ 3000 ത്തിനടുത്ത് അക്ഷയ CSC പ്രവർത്തിക്കുന്നുണ്ട്.( ഇവയെല്ലാം കേന്ദ്ര കേരള ഗവൺമെന്റിന്റെ കോമൺ സർവീസ് സെൻററുകളാണ്. ഗവണ്മെന്റ് പ്രഖ്യാപിക്കുന്ന എല്ല സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനായി പരിശീലനം ലഭിച്ച അക്ഷയ ലെവൽ എന്റർപ്രണർ എല്ലാ പഞ്ചായത്തിലും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ സി എസ് സി കൾ കേരള സർക്കാരിൻ്റെഅക്ഷയ കേന്ദ്രങ്ങളാണ്.

ഗവണ്മെന്റ് നൽകുന്ന ഏത് സേവനത്തെ കുറിച്ചും അറിയാൻ അടുത്തുള്ള അക്ഷയ സെന്റർ സന്ദർശിക്കുക.
ജന സേവന കേന്ദ്രം എന്ന തലക്കെട്ടോടെ, പല പേരുകളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്ക് സർക്കാരു മാ യി യാതൊരു ബന്ധവുമില്ലാത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇൻ്റർനെറ്റ് കഫേകൾ പോലെയുള്ള, ഏതെങ്കിലും സ്വകാര്യ വ്യക്തി ഫ്രാഞ്ചൈസി കൊടുക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങളാണ്.ഇവർക്ക് പൊതുജനങ്ങളുടെ രേഖകൾ കൈകാര്യം ചെയ്യാനോ, വാണിജ്യ പരമായി വില്ലേജ് സർട്ടിഫിക്കറ്റുകൾ ചെയ്യാനോ അധികാരമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!