ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത എട്ടു കോടിയിൽപ്പരം അന്യസംസ്ഥാന – അസംഘടിത തൊഴിലാളികൾക്ക് റേഷൻ കാർഡ് ലഭ്യമാക്കണമെന്ന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം. രണ്ടുമാസത്തിനകം റേഷൻ കാർഡുകൾ നൽകാൻ സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളും നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ഹിമ കോഹ്‌ലി അദ്ധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു. റേഷൻ കാർഡ് ഇല്ലാത്തതിനാൽ അന്യസംസ്ഥാന – അസംഘടിത തൊഴിലാളികൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന ഹർജിയിലാണ് നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here