സ്‌പോർട്‌സ് സ്‌കൂളിൽ സെലക്ഷൻ ട്രയൽ 13 മുതൽ

പട്ടികജാതിവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെളളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലേയ്ക്ക് 2020-21 വർഷം അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശനം (എസ്.സി, എസ്.ടി വിഭാഗത്തിലുളളവർക്ക് മാത്രം) നടത്തുന്നതിന്റെ ഭാഗമായി 13 മുതൽ 31 വരെ സെലക്ഷൻ ട്രയൽ 14 ജില്ലകളിൽ നടക്കും. നിലവിൽ നാല്, പത്ത് ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (ലഭ്യമാണെങ്കിൽ) എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം.

കൂടാതെ നിലവിൽ ഒഴിവുളള ഏഴ്,എട്ട്,ഒൻപത് ക്ലാസുകളിലെ സീറ്റുകളിൽ കൂടി സെലക്ഷൻ നടത്തും. അഞ്ച്, ഏഴ് ക്ലാസിലേയ്ക്ക് പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും ഏട്ട്, ഒൻപത്, 11 ക്ലാസിലേയ്ക്ക് പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2381601, 9446661446

Leave a Reply

Your email address will not be published. Required fields are marked *